വിവാഹം ആദര്‍ശാദിഷ്ഠിതമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരൃതമായ സ്ഥാപനമാണ് ഇസ്ലാമിക് മാരേജ് ബ്യൂറോ (ഐ.എം.ബി.). 1988 ജൂണ്‍ 14 ല്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരായ എന്‍.എ.കെ ശിവപുരം, സി. മുഹമ്മദ് കോയ, എം. കുഞ്ഞാലി, എന്‍. എ. മുഹമ്മദ്, എം. അഹമ്മദ്കുട്ടി തുടങ്ങിയവര്‍ മുന്‍കയ്യെടുത്ത് രൂപികരിച്ചു. 1991 മുതല്‍ ജമാഅത്തെ ഇസ്ലാമി എറ്റെടുക്കുകയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഫുള്‍ടൈം സെക്രട്ടറിയെ നിശ്ചയിക്കുകയും ചെയ്തു. ജമാഅത്തെ ഇസ്ലാമി അമീര്‍ രക്ഷാധികാരിയും കെ.എം. അബ്ദുല്‍ അഹദ് തങ്ങള്‍ ചെയര്‍മാനും സി. മുഹമ്മദ്കോയ പാലാഴി ഫുള്‍ടൈം സെക്രട്ടിയുമാണ്.

ധൂര്‍ത്ത്, അമിതവ്യയം, സ്തീധനം തുടങ്ങിയ വിവാഹരംഗത്തെ അത്യാചാരങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുക, ആദര്‍ശാധിഷ്ഠിത വിവാഹങ്ങള്‍ക്ക് കളമൊരുക്കുക, മാതൃകാ സമൂഹ വിവാഹങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ഐ.എം.ബി.യുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. 27 സമൂഹവിവാഹങ്ങള്‍ ഇതിനകം നടത്തുകയുണ്ടായി. ഐ.എം.ബി. യുടെ കീഴില്‍ കേരളത്തില്‍ 150 ല്‍ പരം ഏരീയാകോര്‍ഡിനേറ്റര്‍മാര്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

ഓഫീസ്:

വിവാഹമാഗ്രഹിക്കുന്ന മലയാളികളായ മുസ്ലിം യുവതീയുവാക്കളുടെ വിശദമായ ബയോഡാറ്റ ഫയലില്‍ സ്വീകരിക്കുകയും അന്വേഷണങ്ങള്‍ക്ക് അനുയോജ്യമായ വിവരങ്ങള്‍ നല്‍കുകയുമാണ് ഓഫീസ് മുഖേന ചെയ്യുന്നത്. ഓഫീസ് പ്രവര്‍ത്തനസമയം : രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ

 

----------------------------------------------------------------------------------------------------------------------------------------------------
© 2009 Imbkerala.net Calicut .Designed by Cbtech it solutions, Powered by Spark Info Solutions